---
title: "പതിനെട്ടാം വയസിൽ അർജുന, ഇരുപത്തിയൊന്നാം വയസിൽ പത്മശ്രി ; ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു"
english_title: "Arjuna at 18, Padma Shri at 21; Indian shooting wonder Jaspal Rana passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/365469/Arjuna at 18, Padma Shri at 21; Indian shooting wonder Jaspal Rana passes away"
published_at: "2026-06-12T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9efea0cd5_Untitled-1_copy.jpg"
keywords: []
---

# പതിനെട്ടാം വയസിൽ അർജുന, ഇരുപത്തിയൊന്നാം വയസിൽ പത്മശ്രി ; ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

> **Lead Summary:** ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു. കഴിഞ്ഞ ആഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന ISSF ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്നു മരണമെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അറിയിച്ചു.

## Article Content

ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു. കഴിഞ്ഞ ആഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന ISSF ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്നു മരണമെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അറിയിച്ചു.

1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ.

പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്. 18ആം വയസ്സിൽ അർജുന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21ആം വയസിൽ പത്മശ്രീ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/365469/Arjuna at 18, Padma Shri at 21; Indian shooting wonder Jaspal Rana passes away)